Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GstOfficials

മെ​സി​യു​ടെ പേ​രി​ലെ ജി​എ​സ്ടി ത​ട്ടി​പ്പ്; മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചാ​ർ​ജ് മെ​മ്മോ

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​നെ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ൽ നി​കു​തി വെ​ട്ടി​പ്പ് ആ​രോ​പ​ണ​ത്തി​ൽ ന​ട​പ​ടി. കാ​ഞ്ഞ​ങ്ങാ​ട് ജി​എ​സ്ടി ഓ​ഫീ​സി​ലെ ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജി​എ​സ്ടി ക​മ്മീ​ഷ​ണ​ർ ചാ​ർ​ജ് മെ​മ്മോ ന​ൽ​കി.

അ​ർ​ജ​ന്‍റീ​ന ടീ​മി​നെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ നി​കു​തി വെ​ട്ടി​പ്പ് ന​ട​ന്ന​താ​യി ജി​എ​സ്ടി വ​കു​പ്പ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. സ്പോ​ൺ​സ​ർ​മാ​രി​ൽ നി​ന്ന് കൈ​മാ​റി​യ തു​ക​യ്ക്ക് ആ​വ​ശ്യ​മാ​യ നി​കു​തി ഈ​ടാ​ക്കി​യി​ല്ലെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ.

ഏ​ക​ദേ​ശം 22 കോ​ടി രൂ​പ നി​കു​തി​യാ​യി അ​ട​യ്ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ജി​എ​സ്ടി വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ത​ന്നെ നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും നി​കു​തി ഈ​ടാ​ക്കു​ന്ന​തി​നാ​യി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

നി​കു​തി പി​രി​ച്ചെ​ടു​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ വ​കു​പ്പു​ത​ല ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ചാ​ർ​ജ് മെ​മ്മോ ന​ൽ​കി​യ​ത്.

Latest News

Corehub Up